National
ന്യൂഡൽഹി: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട ഏകാംഗ കമ്മീഷനെയും പ്രത്യേക അന്വേഷണസംഘത്തെയും സസ്പൻഡ് ചെയ്തതിനെതിരേയുള്ള തമിഴ്നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി.
എല്ലാം നീതിയുക്തവും നിക്ഷ്പക്ഷവും ആയിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നതായി ജസ്റ്റീസ് ജെ.കെ. മഹേശ്വരിയും ജസ്റ്റീസ് വിജയ് ബിഷ്ണോയിയും അടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി.
നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) കഴിഞ്ഞ സപ്റ്റംബർ 27 നു നടത്തിയ റാലിയിൽ 41 പേർ തിക്കിലും തിരക്കിലും മരിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ മദ്രാസ് ഹൈക്കോടതി രജിസ്ട്രാർ ജനറിലിന്റെ റിപ്പോർട്ടിനെതിരേയും പരാമർശമുണ്ട്. ഹൈക്കോടതിയിൽ എന്തോ തെറ്റായ കാര്യം നടക്കുന്നുണ്ടെന്നായിരുന്നു പരാമർശം.
ടിവികെ നൽകിയ അപേക്ഷയിൽ കഴിഞ്ഞ ഒക്ടോബർ 13നു സൂപ്രീംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മുൻ സുപ്രീംകോടതി ജഡ്ജി അജയ് രസ്തോഗിയുടെ നേതൃത്വത്തിൽ മൂന്നംഗ മേൽനോട്ട സമിതിയെയും സുപ്രീംകോടതി നിയോഗിച്ചു. ഏകാംഗ കമ്മിഷനെയും പ്രത്യേക അന്വേഷണസംഘത്തെയും നിയമിച്ച തമിഴ്നാട് സർക്കാരിന്റെ തീരുമാനം റദ്ദാക്കുകയും ചെയ്തിരുന്നു.
ഏകാംഗ കമ്മീഷൻ നടപടികൾ സിബിഐ അന്വേഷണത്തെ തടസപ്പെടുത്തില്ലെന്ന് തമിഴ്നാടിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.വിൽസൺ അറിയിച്ചുവെങ്കിലും ഇക്കാര്യം സുപ്രീംകോടതി മുഖവിലയ്ക്ക് എടുത്തില്ല.
National
കരൂർ: കരൂർദുരന്തത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ സിബിഐക്കു മുന്പാകെ ഹാജരായി മൊഴി നൽകി. കരൂരിൽ നടൻ വിജയ്യുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 41 പേരാണു മരിച്ചത്. അപകടമുണ്ടായ വേലുച്ചാമിപുരത്ത് സിബിഐ സംഘം സന്ദർശനം നടത്തി വിവരങ്ങൾ തേടിയിരുന്നു.
അതേസമയം കരൂർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ തമിഴക വെട്രി കഴകം (ടിവികെ) പരിപാടികളിലും പ്രചാരണങ്ങളിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാനും പൊതുജന സുരക്ഷയും ഉറപ്പാക്കാനും ‘തോണ്ടർ അണി' എന്ന പേരിൽ ഒരു പുതിയ വൊളണ്ടിയർ വിഭാഗം ആരംഭിച്ചു.
വിരമിച്ച പോലീസ് പരിശീലകരുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന വൊളണ്ടിയർ വിഭാഗം 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനയെ പ്രഫഷണലൈസ് ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നത്. പുതിയ വിഭാഗം ജനക്കൂട്ടത്തിന്റെ ചലനം നിരീക്ഷിക്കുകയും സുരക്ഷാ പരിധികൾ സ്ഥാപിക്കുകയും എല്ലാ പ്രധാന പരിപാടികളിലും പോലീസ്, മെഡിക്കൽ ടീമുകളുമായി ഏകോപിപ്പിക്കുകയും ചെയ്യും.
National
ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചയാളുടെ ഭാര്യക്കുനടൻ വിജയ് നൽകിയ 20 ലക്ഷം രൂപ യുവതി തിരികെ നൽകി.
തന്റെ ഭർത്താവിന്റെ മരണത്തിൽ നേരിട്ടു കണ്ട് വിജയ് അനുശോചനം അറിയിക്കാത്തതിൽ പ്രതിഷേധിച്ചാണ് 20 ലക്ഷം രൂപ കൊടങ്കിപ്പട്ടി സ്വദേശിനിയായ ശങ്കവി പെരുമാൾ തിരികെ നൽകിയത്.
ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളെ വിജയ് വീഡിയോ കോളിലൂടെ ബന്ധപ്പെടുകയും താമസിയാതെ അവരെ കാണാമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. തുടർന്ന് മരിച്ചവരുടെ കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്ക് 20 ലക്ഷം രൂപ വീതം സഹായധനമായി കൈമാറുകയായിരുന്നു.
എന്നാൽ, പണം അക്കൗണ്ടിൽ ലഭിച്ചെങ്കിലും വിജയ് നേരിട്ടെത്തുമെന്നു പറഞ്ഞിട്ട് എത്തിയില്ലെന്നും പകരം മാമല്ലപുരത്തെു സ്വകാര്യ റിസോർട്ടിലേക്ക് കുടുംബാംഗങ്ങളെ ക്ഷിണിച്ച് ദുഃഖം പങ്കുവയ്ക്കുകയായിരുന്നുവെന്നും ഇതിലുള്ള നിരാശയിലാണ് പണം തിരികെ നൽകുന്നതെന്നും ശങ്കവി പെരുമാൾ പറഞ്ഞു.
National
ചെന്നൈ: തമിഴക വെട്രി കഴകം തലവനും നടനുമായ വിജയ് കരൂർ ദുരന്തത്തിലെ ഇരകളുടെ ബന്ധുക്കളെ തിങ്കളാഴ്ച നേരിൽ കാണും. മാമല്ലപുരത്ത് സ്വകാര്യ ഹോട്ടലിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
കരൂരിൽ അപകടത്തിൽപെട്ട് മരിച്ചവരുടെ ബന്ധുക്കളെ ടിവികെ നേതാക്കളുടെ നേതൃത്വത്തിൽ സ്വകാര്യ ബസുകളിൽ ഇവിടേക്ക് എത്തിക്കും. രാവിലെ ഏഴരയോടെ യോഗം ആരംഭിക്കുമെന്നാണ് സൂചന.
ഓരോ കുടുംബത്തെയും വിജയ് നേരിൽ കണ്ട് സംസാരിക്കുമെന്നാണ് പാർട്ടി നേതൃത്വം അറിയിക്കുന്നത്. നേരത്തെ തന്നെ വിജയ് കരൂരിലെ കുടുംബങ്ങളെ കാണാൻ നിശ്ചയിച്ചിരുന്നെങ്കിലും പിന്നീടിതിൽ നിന്ന് പിന്മാറിയിരുന്നു.